
തലശ്ശേരി :പൊതുപ്രവർത്തകനും ബി,ജെപി, എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായിരുന്ന പെരുന്താറ്റിലെ തിരുവാതിരയിൽ രതിശനെ ( 59 )തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് കോഫി ഹൌസിന് മുകളിലെ സ്വന്തം ഓഫീസ് മുറിയിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ രതിശൻ, ഓഫീസിലെത്തിയാണ് ജീവനൊടുക്കിയത്.
പ്രധാനമന്ത്രി ആവാസ്, യോജനയുടെ വിവിധ അപേക്ഷകൾ തയ്യാറാക്കി നൽകുന്നതാണ് ഓഫീസ്. മൃതദേഹം പോലീസെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, നേരത്തെ പാർട്ടിയിൽ സജീവമായിരുന്ന രതീശൻ, ബി.ജെ.പി. എരഞ്ഞോളി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടായും ചുമതല വഹിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര സർക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികൾക്കായി പൊതുജനങ്ങൾക്ക് ലഭ്യമാകമാക്കുന്നതിന്റെ അപേക്ഷകൾ തയ്യാറാക്കി നൽകി വരുന്ന ഓഫിസ് നടത്തിവരികയാണ്.
ഷീബയാണ് ഭാര്യ – മക്കൾ – അഭിനവ് (മെക്കാനിക് ), അശ്വതി (ദൽഹി), മരുമകൻ – സനോജ് (എൻ ജീനിയർ മാരുതി – ദൽഹി),. സഹോദരങ്ങൾ – വിജയൻ, വനജ, പരേതനായ രമേശൻ –
