
തലശ്ശേരി : മൂന്നാം ക്ലാസിലെ മലയാളം ഉത്തര കടലാസിൽ ഒരു കളിയുടെ നിയമാവലിയായി “ജയിച്ചവർ തോറ്റവരെ കളിയാക്കരുത് “എന്നെഴുതി വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനത്തിന് അർഹനായ അഹാൻ അനൂപിനും കുടുംബത്തിനും സ്പീക്കറുടെ അതിഥിയായി നിയമസഭയിലേക്ക് ക്ഷണം. കഴിഞ്ഞ ദിവസം ആണ് ക്ഷണം അറിയിച്ചു കൊണ്ടുള്ള മെയിൽ സന്ദേശം അഹാൻ പഠിക്കുന്ന ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു പി സ്കൂളിൽ ലഭിച്ചത്. 17 ന് വൈകിട്ട് കണ്ണൂരിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്തെക്കും തിരിച്ചു 18 ന് വൈകിട്ട് ട്രെയിൻ മാർഗം തലശ്ശേരി യിലേക്കുമാണ് യാത്ര. സ്പീക്കരോടൊപ്പം പ്രഭാതഭക്ഷണം, നിയമസഭാ, നിയമ സഭാ മ്യൂസിയം സന്ദർശനം, സ്പീക്കറുമായി കൂടിക്കാഴ്ച, സഭാ ടി വി അഭിമുഖം എന്നിങ്ങനെ ആണ് അഹാന്റെ യാത്ര വിവരങ്ങൾ.
