
ഏറാമലയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. ഏറാമല സ്വദേശി തൈവച്ചപറമ്പത്ത് സൂര്യദേവ് (20) ആണ് എടച്ചേരി പോലീസിന്റെ പിടിയിലായത്.
തൈവെച്ചപറമ്പത്ത് മുക്കിൽ വെച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് 4.330 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.എടച്ചേരി പോലീസ്
സബ് ഇൻസ്പെക്ടർ ജീഷ്മ, എ.എസ്.ഐമാരായ ശശി, രതീഷ് പടിക്കൽ, എസ്.സി.പി.ഒ വൈശാഖ്, സി.പി.ഒമാരായ രാഹുൽ, ശ്രീജിത്ത്, മിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. സംഭവത്തിൽ എടച്ചേരി ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
