
കോഴിക്കോട്: ഭരണമേറ്റെടുത്ത് ഒരു മാസത്തിന് മുമ്പ് തന്നെ ആദ്യത്തെ വാഗ്ദാനമായ സ്ത്രീകൾക്ക് കെ എസ് ആർ ടി സി യിൽ സൗജന്യ യാത്ര നടപ്പിലാക്കിയതിനെ എതിർക്കുന്നതിൽ സി പ എമ്മിനും ബി ജെ പി ക്കും ഒരേ സ്വരമാണെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) കോഴിക്കോട് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
പദ്ധതിയെ എതിർക്കുന്നതിൽ വ്യാജ പ്രചരണവുമായി ഇവർ രംഗത്ത് വന്നിരിക്കുകയാണ്. കേരളം ഒന്നാകെ കയ്യടിക്കുമ്പോൾ നിരാശപ്പെട്ട് ബി ജെ പി യും സി പി എമ്മും നടത്തുന്ന പ്രചരണം ജനം തള്ളുമെന്നും യോഗം വിലയിരുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ രാജൻ വർക്കി, കെ. എം. നിസാർ, പ്രദീപ് ചോമ്പാല, മനോജ് ആവള, ചക്രപാണി കുറ്റ്യാടി, ബേബി കോച്ചേരി, സലീം പുല്ലടി, തോമസ് പീറ്റർ, ആഷിക് അശോക്, യുസഫ് പള്ളിയത്ത്, ഷഫീക്ക് തറോപ്പൊയിൽ, പ്രദീഷ് കാപ്പുങ്കര, രാജേഷ് കൊയിലാണ്ടി, രാജൻ അരുന്ധതി, അബ്ദുൾ കരീം തിരുവള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
