
ദേശീയ പാത നിർമാണം ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണം കെ കെ രമ എം എൽ എ.
വടകര: ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വടകര മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് കെ കെ രമ എം എൽ എ ജില്ല ഭരണകുടത്തിനോട് ആവശ്യപ്പെട്ടു.
ജനപ്രതിനിധികൾ, ദേശീയ പാത അതോററ്ററി ഉദ്യോഗസ്ഥർ , കരാർ കമ്പിനി പ്രതിനിധികൾ, എന്നിവരുടെ യോഗം വിളിക്കാനാണ് ജില്ല കലക്ട്രറോട് ആവശ്യപ്പെട്ടത്.
മഴക്കാലം വരുന്ന സാഹചര്യത്തിൽ സർവീസ് റോസുകളിൽ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കൽ , പാതി വഴിയിലായ നിർമാണപ്രവർത്തി പുർത്തിയാക്കൽ, ചില യിടങ്ങളിലെ സർവീസ് റോഡ് തകർച്ച മാറ്റൽ, തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് യോഗമെന്ന് രമ പറഞ്ഞു.
