
കിണറിൽ മലം തള്ളി രാഷ്ട്രീയ പ്രതികാരം ചെയ്തത് അങ്ങേയറ്റം ഹീനവും മനുഷ്യത്വ രഹിതവുമാണെന്ന് കെ.കെ രമ എം.എല്‍.എ പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം മനുഷ്യ വിസർജ്യം എറിഞ്ഞ് കുടി വെള്ളം മലീമസമാക്കിയ തൂണേരി പട്ടാണിയിലെ ആര്.എം.പി ഐ പ്രവര്ത്തകന് തുമ്പോളി പോയിൽ മനോജന്റെ വീട് എംഎല് എ സന്ദര്‍ശിച്ചു ആധുനിക പൗരസമൂഹം ആര്‍ജ്ജിച്ച മാനവിക മൂല്യങ്ങള്‍ ഇന്നത്തെ കാലത്തും ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത് ഖേദകരമാണ്.ഇക്കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ പ്രവൃത്തിച്ച വിരോധമാണ് കടുത്ത വേനലില്‍ കുടിവെള്ള സ്രോതസ്സുകള്‍ വറ്റിവരളമ്പോള് മനോജിന്റെ കിണര്‍ മലീമസമാക്കുന്ന പ്രവൃത്തിക്ക് കാരണം.
ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് നടന്നപ്പോള്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ മനോജിനെ ഭീഷണിപ്പെടുത്തിയിരുന്നു.മനോജിന്റെ വീട് സന്ദര്‍ശിച്ച ആര്.എം.പി ഐ അനുഭാവി സഖാവ് അരക്കണ്ടി നാണുവിന്റെ മോട്ടോര്‍ ബൈക്ക് ഇന്നലെ രാത്രി പെട്രോള്‍ പൈപ്പ് മുറിച്ച് നശിപ്പിച്ച സംഭവവും ഉണ്ടായി.ഇതൊക്കെയും സിപിഎം പ്രാദേശീക നേതൃത്വത്തിന്റെ അനുഗ്രാഹാശ്ശിസുകളോടെ സാമൂഹ്യ വിരുദ്ധ സംഘം വലിയ കലാപത്തിന് കോപ്പു കൂട്ടുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പോലീസിന്റെ ഭാഗത്ത് നിന്ന് കര്‍ശന നടപടി കുറ്റവാളികളെ പിടികൂടുന്ന കാര്യത്തില്‍ ഉണ്ടാകണമെന്നും വീട് സന്ദര്‍ശിച്ച ആര്.എം.പി.ഐ ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .ആര്.എം.പി.ഐ നാദാപുരം ഏരിയ ചെയര്മാന് പുരുഷു ആരനാണ്ടി സംഘത്തിനൊപ്പം വീട് സന്ദര്‍ശിച്ചു
