പോലീസിന്റെ മികവുറ്റ പ്രവർത്തനം 24 മണിക്കൂറിനുള്ളിൽ പ്രതി വലയിലായി.വില്യാപ്പള്ളിയിലെ ആർ ജെ ഡി പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതി ശ്യാംലാലിനെയാണ് തൊട്ടിൽപ്പാലത്ത് വെച്ച് പോലീസ് പിടികൂടിയത്.ആർ.ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.ടി.കെ.സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിശ്യാം ലാലിനെയാണ് .
ചൊവ്വാഴ്ച ഉച്ചയോടെ തൊട്ടിൽ പാലത്തിനടുത്തുള്ള കരിങ്ങാട് മലയിൽ വച്ചാണ് പ്രതിയെ പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്തിങ്കളാഴ്ച വൈകുന്നേരം പട്ടാപകൽ ആയിരുന്നു RJD പ്രവർത്തകനെ വടിവാൾ ഉപയോഗിച്ച് വില്ല്യാപ്പള്ളി ടൗണിൽ വെച്ച് വെട്ടിപരിക്കേൽപ്പിച്ചത്,ഇവിടെ നിന്നും പ്രതി ശ്യാംലാൽ ഓടി രക്ഷപ്പെടുകയായിരുന്നുപോലീസ് രണ്ട് സ്കോഡായി തിരിഞ്ഞു കൊണ്ടാണ് പ്രതിക്കായുള്ള തിരച്ചെൽ ആരംഭിച്ചത്,പ്രതിയുടെ ബന്ധങ്ങൾ വെച്ച് പ്രതിക്ക് കൂടുതൽ അടുപ്പം ഉള്ള ആൾക്കാരെ കുറിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പോലീസ് തൊട്ടിൽപ്പാലത്ത് എത്തിയത്തുടർന്ന് ഉച്ചയോടെ തൊട്ടിൽപ്പാലത്തുള്ള കരിങ്ങാട് മലയിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നുബാംഗ്ലൂരിലേക്ക് രക്ഷപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതി ശ്യാംലാൽ.

