
വടകരയിൽ അധ്യാപകനെ മരിച്ച നിലയിൽ കാണപ്പെട്ടു.
വടകര ജനത ആശുപത്രിക്ക് സമീപമുള്ള രാഗേഷ് ഹോട്ടൽ കെട്ടിടത്തിന് മുകളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന കുന്നംകുളം സ്വദേശി K.M സോമൻ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
രാവിലെ ഭാര്യ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ കെട്ടിട ഉടമയെ ബന്ധപ്പെടുകയും കെട്ടിട ഉടമ പരിശോധിച്ചപ്പോൾ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയും, പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ഫോറൻസിക് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
