
ഡൽഹിയിൽ നിന്ന് മടങ്ങി കെ.സുധാകരൻ; കണ്ണൂരിൽ വൻ സ്വീകരണം.
കണ്ണൂർ: ഡൽഹിയിൽ നിന്ന് മടങ്ങിയ കെ.സുധാകരൻ പുലർച്ചെ രണ്ടേ പത്തോടെ കണ്ണൂരിൽ എത്തി. റിജിൽ മാക്കുറ്റിയുടെയും, മുഹമ്മദ് ഷമ്മാസിൻ്റെയും നേതൃത്വത്തിൽ അമ്പതോളം വരുന്ന പ്രവർത്തകർ സുധാകരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ സുധാകരനെ എതിരേറ്റത്. പ്രവർത്തകരുടെ അകമ്പടിയിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സുധാകരൻ എയർപോർട്ടിൻ നിന്ന് വീട്ടിലേക്ക് മടങ്ങി.
