
ആദ്യ ഘട്ടത്തിൽ 47 സ്ഥാനാർത്ഥികള പ്രഖ്യാപിച്ച് ബിജെപി.സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബി ജെ പി .പ്രമുഖർ ഉൾപ്പെടെ 47 പേരുടെ പട്ടികയാണ് പുറത്ത് വന്നത്.നേമത്ത് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ, മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ, ബേപ്പൂരിൽ കെ പി പ്രകാശ് ബാബു, കാട്ടാക്കടയിൽ പി കെ കൃഷ്ണദാസ്, കഴക്കൂട്ടത്ത് വി മുരളീധരൻ, തൃശൂരിൽ പത്മജ, ഒറ്റപ്പാലത്ത് മേജർ രവി എന്നിവരും മത്സരിക്കും.പൂഞ്ഞാർ – പി സി ജോർജ്പാല – അഡ്വ. ഷോൺ ജോർജ്കാഞ്ഞിരപ്പള്ളി – ജോർജ് കുര്യൻതിരുവല്ല – അനൂപ് ആൻ്റണി ജോസഫ്വൈക്കം – കെ അജിത്ത്ചെങ്ങന്നൂർ – എം വി ഗോപകുമാർഹരിപ്പാട് – സന്ദീപ് വാചസ്പതികൊട്ടാരക്കര – ആർ രശ്മിഎന്നിവരാണ് മത്സര രംഗത്തുള്ള മറ്റുള്ളവർ.
