
വടകര തോടന്നൂരിലെ ക്ഷേത്ര ഭണ്ഡാരം തകർത്തു പണം മോഷ്ടിക്കാൻ ശ്രമിച്ച വാഹന മോഷണ കേസിലെ പ്രതിയെ വടകര പോലീസ് പിടികൂടി.
തോടന്നൂർ ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ഠിക്കാൻ ശ്രമിച്ചത്പ്രതിയായ വടകര താഴെ അങ്ങാടി സ്വദേശി ലത്തീഫിനെ യാണ് വടകര പൊലീസ് അറസ്റ്റ് ചെയ്ത്രാത്രി പോലീസ് പെട്രോളിങ്ങിനിടെയാണ് ക്ഷേത്ര പരിസരത്ത് സംശയാസ്പദമായി കണ്ടയാളെ പോലീസ് പരിശോധിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭണ്ഡാരം തകർക്കാനുള്ള ശ്രമം നടന്നതായി കണ്ടെത്തിയത്.അറസ്റ്റിലായ ലത്തീഫ് നിരവധി വാഹന മോഷണ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
