
വിവാദങ്ങൾക്കിടെ പയ്യന്നൂർ മണ്ഡലത്തിൽ ടി. ഐ. മധുസൂദനൻ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ ചുമരെഴുത്ത് പ്രചാരണങ്ങൾ ആരംഭിച്ചു. ചെറുപുഴ പുളിങ്ങോം ലോക്കൽ പരിധിയിലെ ഇടവരമ്പ് പ്രചരണം തുടങ്ങിയത്.“ടി. ഐ. മധുസൂദനനെ വിജയിപ്പിക്കുക” എന്ന സന്ദേശവുമായി പ്രവർത്തകർ ചുമരുകളിൽ എഴുതി പ്രചാരണം നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കപ്പെടുന്ന സാഹചര്യത്തിൽ മണ്ഡലത്തിൽ പ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിത്തുടങ്ങിയിട്ടുണ്ട്.
