
ഓവുചാലിൽ മലിനജലം ഒഴുക്കിയ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ.വടകര അക്ളോത് നട ബസ്റ്റോപ്പിന് സമീപം വില്ലുപ്പള്ളി റോഡ് അരികിൽ മലിനജലം പുറത്തേക്കൊഴുക്കിയ ടാങ്കർലോറി നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു.
ഇന്നലെ രാത്രി 8 മണിയോടുകൂടിയാണ് റോഡ് അരികിൽ നിർത്തിയിട്ടു ലോറിയിൽ നിന്നും ഓസു വഴി ഓവുചാലിലെക്കു മലിന ജലം ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരം അറിഞ്ഞു വർഡ് കൗൺസിലർ പി സോമശേഖരൻ മാസ്റ്റർ,കടത്തനാട് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി ടി സദാനന്ദൻ എന്നിവർ സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
അസോസിയേഷൻ പ്രവർത്തകരായ ശ്രീജിഷ് ശ്രീധരൻ, എ നളിനാക്ഷൻ എന്നിവരുടെനേതൃത്തത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനത്തിലെ ജീവനക്കാർ തൊട്ടടുത്തു തന്നെ വാടകക്ക് താമസിക്കുന്നവരാണെന്നു മനസ്സിലാക്കുകയും അവരെ വാഹനത്തിന്റെമുമ്പിൽ എത്തിക്കുകയും ചെയ്തു. ജീവനക്കാരെയും വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
15 ആം വാർഡ് കൌൺസിലർ പതേരി ശശിയും സ്ഥലത്തു എത്തിയിരുന്നു.കഴിഞ്ഞ ഞാറാ ഴ്ചച്ചയാണ് നഗരസഭയുടെ നേതൃത്തത്തിൽ ഓവുചാലും കനാലും ശുചീകരിച്ചത്.പ്രതികളുടെ പേരിൽ കർശന നടപടികൾ കൈക്കൊള്ളണമെന്ന് കടത്താനാട് റെസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
