
സ്വാതന്ത്ര സമര സേനാനിയും ഗാന്ധിയനുമായിരുന്ന കെ. കുഞ്ഞിരാമക്കുറുപ്പിൻ്റെ സ്മരണയ്ക്കായി കെ. കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം മുൻമന്ത്രിയും ദീർഘകാലം വടകര എം.എൽ. എ.യുമായിരുന്ന സി.കെ. നാണുവിന് ലഭിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിന് അറിയിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. ശനിയാഴ്ച വൈകുന്നേരം 4.30ന് വടകര സാംസ്കാരിക ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ. എം.എൻ.കാരശ്ശേരി പുരസ്കാരം സമ്മാനിക്കും.
ഡോ. കെ.എം. അനിൽ മുഖ്യപ്രഭാഷണം നടത്തും. ഡോ.വർഗീസ് ജോർജ്, പി.ഹരീന്ദ്രനാഥ്, മനയത്ത് ചന്ദ്രൻ, തില്ലേരി ഗോവിന്ദൻ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്ത സമ്മേളനത്തിൽ മനയത്ത് ചന്ദ്രൻ, രമേഷ് ബാബു, തില്ലേരി ഗോവിന്ദൻ, പി പി രതീശൻ എന്നിവർ പങ്കെടുത്തു.
