
സൗജന്യ, കേൾവി, സംസാര വൈകല്യ പരിശോധന ക്യാമ്പ് നടത്തി.
വടകര റോട്ടറി, സിയം ആശുപത്രിയുടെ സഹകരണത്തോടെ കുട്ടികൾക്കായി സൗജന്യ കേൾവി., സംസാര വൈകല്യ പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിൽ നിരവധി കുട്ടികൾക്ക് പരിശോധന നടത്തി.
സിയം ആശുപത്രി മാനേജർ നോബിൻ വിനോദ് ക്യാമ്പ് ഉൽഘാടനം ചെയ്തു.റോട്ടറി ബധിര സ്കൂൾ മാനേജർ ഡോ. കെ. എം. അബ്ദുള്ള ചടങ്ങിൽ ആദ്യക്ഷം വഹിച്ചു. ഡോ. എ. കെ. രാജൻ, കെ. ഹാഷിം, പി. പി. രാജൻ എന്നിവർ പ്രസംഗിച്ചു.
ശിശു രോഗ വിദഗ്ധൻ ഡോ. എം. പ്രേംരാജ്, ഇ. എൻ. ടി. ഡോക്ടർ മാരായ വി. സുജിത്ത്, ഡോ. പി. പി. കരിഷ്മ, ഓഡിയോളജിസ്റ്റ് മുഹമ്മദ് ജസീൽ എന്നിവർ പരിശോധന നടത്തി.റോട്ടറി ബധിര സ്കൂളിലെ എം. മിനി, കെ. നിഷി, കെ. വി. അനഘ, സി. ഇ. സജിത, ശ്രുതി ഭാസ്കർ, കെ. ശ്രീകല, പി. കെ. പ്രീത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
