
ഹരിതാമൃതം 2026 ഫിബ്രവരി 13 മുതൽ 17 വരെ വടകര ടൗൺഹാളിൽ വെച്ച് നടക്കും.
ഹരിതാമൃതത്തിന്റെ പതിനാറാമത് വാർഷികം ‘ആരോഗ്യരക്ഷക്ക് അനുയോജ്യ ഭക്ഷണം” എന്ന വിഷയം ചർച്ച ചെയ്തുകൊണ്ട് 2026 ഫിബ്രവരി 13 മുതൽ 17 വരെ വടകര ടൗൺഹാളിൽ വെച്ച് നടക്കുംമഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഓർഗാനിക് ഫാമിംഗ് കോഴ്സ് ഡയറക്ടർ കെ.വി. ദയാൽ ഫിബ്രവരി 13 ന് കാലത്ത് 9 മണിക്ക് ഹരിതാമൃതം’26 ഉൽഘാടനം ചെയ്യും.
വടകര നഗരസഭാ ചെയർ പേഴ്സൺ പി.കെ. ശശി അദ്ധ്യക്ഷം വഹിക്കും. സംസ്ഥാന കൃഷിവകുപ്പിൽ നിന്നും ജോയൻ്റ് ഡയറക്ടർ ആയി റിട്ടയർ ചെയ്ത ഹീര നെട്ടൂർ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യും. ഹരിതാമൃതം ചെയർമാൻ പി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടകനെ പൊന്നാട അണിയിച്ച് ആദരിക്കും.
വടകരയിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസാപ്രസംഗം നടത്തും.ഫിബ്രവരി 13 ന് 11 മണി മുതൽ ഓയിസ്ക ഇൻ്റർനാഷണൽ വടകര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘മാറുന്ന കാലാവസ്ഥയും മാറേണ്ട കൃഷിരീതികളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സെമിനാർ ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി വി.പി.സുകുമാരൻ ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് രണ്ട് മണിക്കു നടക്കുന്ന ഓപ്പൺ ഫോറത്തിൽ മനുഷ്യ മൂത്രത്തിലെ 3079 ഘടകങ്ങളും ശാസ്ത്രീയതയും എന്ന വിഷയം അഡ്വ. ടി. നാരായണൻ വട്ടോളി അവതരിപ്പിക്കും. വൈകുന്നേരം 5 മണിക്ക് ഔഷധ സസ്യങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തെ കുറിച്ച് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ മുഖ്യ ചികിത്സകൻ കെ. തങ്കച്ചൻ വൈദ്യർ പ്രഭാഷണം നടത്തും.
ഫിബ്രവരി 14ന് കാലത്ത് 10 മണിക്ക് ‘ശുദ്ധമായ ഭക്ഷണം ജൻമാവകാശമാണ്” എന്ന വിഷയത്തിൽ ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കൃഷി സമ്മേളനം കോടിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും ഭക്ഷ്യശ്രീ ചെയർമാനുമായ ഡോ. കെ.കെ.എൻ കുറുപ്പ് ഉൽഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2 മണിക്ക് ജൈവനെൽ കർഷകസംഗമം പത്മശ്രീ ചെറുവയൽ രാമൻ ഉൽഘാടനം ചെയ്യും. വൈകു: 5 മണിക്ക് നാടൻ കന്നുകാലികളെ പരിപാലിക്കുന്ന മികച്ച ജൈവ കർഷകർക്ക് മഹാത്മാ ദേശസേവാ ട്രസ്റ്റ് ഏർപ്പെടുത്തിയ ഹരിതാമൃതം പുരസ്കാരദാനം വടകര എം.എൽ.എ കെ.കെ.രമ നിർവ്വഹിക്കും.
പുരസ്കാര ജേതാവ് എസ്.ആർ. ശ്യാംകുമാർ (പ്രൊപ്രൈറ്റർ, അമ്പാടി ഗോശാല പട്ടാഴി കൊല്ലം).ഫിബ്രവരി 15 ന് കാലത്ത് 10 മണിക്ക് കേരള ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കൈപ്പാട് വയലുകളിൽ ജൈവനെൽകൃഷി നടത്താൻ കഴിയുന്ന പദ്ധതി വികസിപ്പിച്ചെടുത്ത പീലിക്കോട് കാർഷിക കോളേജ് പ്രിൻസിപ്പൽ ടി.വനജയെ ആദരിക്കുന്നു.
പുരയിട/ടെറസ് കൃഷിയിലെ പ്രായോഗികരീതി എന്ന വിഷയത്തിൽ പഠനക്ലാസ്സും, ജൈവകർഷകരുടെ അനുഭവ സാക്ഷ്യങ്ങൾ പങ്കുവെക്കലും അവരപന്തൽ മത്സരത്തിലെ വിജയികൾക്ക് അനുമോദനവും സംഘടിപ്പിക്കുന്നു. വൈകു: 4 മണിക്ക് ഓപ്പൺ ഫോറത്തിൽ സമഗ്ര ആരോഗ്യവും പ്രപഞ്ചനിയമങ്ങളും എന്ന വിഷയം ഡോ: വി. വിജയകുമാർ അവതരിപ്പിക്കും.വൈകുന്നേരം 6.30 ന് സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആഭി മുഖ്യത്തിൽ ‘ഗോപാലൻ വൈദ്യർ ആയുർവേദ പാരമ്പര്യത്തിൻ്റെ തിലകക്കുറി” എന്ന ഡോക്യൂമെന്ററിയുടെ പ്രദർശനം.
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. അഷ്റഫ് ഉദ്ഘാടനം നിർവഹിക്കും. സംവിധായകൻ ബിജു കാരക്കോണത്തിന് ആദരവ് നൽകും.ഫിബ്രവരി 16 ന് കാലത്ത് 10 മണിക്ക് വടകര സ്വദേശികൾ രചിച്ച ‘പ്രകൃതിയെയും മനുഷ്യരെയും സ്നേഹിക്കുന്ന പുസ്തകങ്ങൾ’ ചർച്ച ചെയ്യുന്നു. ബാലൻ മടപ്പള്ളി രചിച്ച മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ’. ഡോ. സുശാന്ത് പുതുപ്പണം മലയാള ത്തിൽ വിവർത്തനം ചെയ്ത വെളിച്ചെണ്ണ പ്രകൃതിയുടെ ദിവ്യൗഷധം : പ്രദീപ് ഓർക്കാട്ടേരി രചിച്ച ‘പുല്ലരി മധുരം’ എന്നീ പുസ്തകങ്ങളെ പറ്റിയുള്ള ചർച്ചാ സമ്മേളനം.
റിട്ട: ഡി.വൈ.എസ്.പി. പി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 2 മണിക്ക് ഹരിതാമൃതം ചീഫ് കോഡിനേറ്റർ ആയിരുന്ന പി.ബാലൻ മാസ്റ്ററുടെ സ്മരണക്കായി ഏർപ്പെടുത്തിയ വിദ്യാലയത്തിലെ മികച്ച പരിസ്ഥിതി ക്ലബിനുള്ള എൻഡോവ്മെൻ്റ് ചരിത്രഗ്രന്ഥകാരൻ പി.ഹരീന്ദ്രനാഥ് സമർപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് ഓപ്പൺ ഫോറത്തിൽ പ്രകൃതി ചികിത്സയുടെ ആരോഗ്യ ചിന്തകൾ” എന്ന വിഷയം ഡോ. ജേക്കബ് വടക്കൻചേരി അവതരിപ്പിക്കും. തുടർന്ന് ഡോ: മാധവ് ഗാഡ്ഗിലിനെ അനുസ്മരിച്ചുകൊണ്ട് അഡ്വ: വിനോദ് പയ്യട പ്രഭാഷണം നടത്തും.
5.30 നു സിനിമാതാരം ശ്രീനിവാസൻ, നാട്ടറിവ് പ്രചാരകൻ മഹേഷ് മങ്ങാട്, ആയൂർ വേദ പാരമ്പര്യ വൈദ്യൻ, എം.എം. ഭാസ്കരൻ വൈദ്യർ, സിദ്ധവൈദ്യ ഗുരുനാഥൻ, ആർ ഉത്തമൻ വൈദ്യർ തുടങ്ങി. ‘മൺമറഞ്ഞ മഹാരഥന്മാരായ ജൈവ ജീവിതങ്ങൾക്ക് സ്മരണാജ്ജലി’ കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും.ഫിബ്രവരി 17 ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് വടകര നഗരസഭ ജനകീയ ആസൂത്രണം മുപ്പതാം വാർഷികത്തിൽ കാർഷിക സഹായ തൊഴിൽദായക സംഘ ത്തിൻ്റെ മൺമറഞ്ഞ സാരഥികളായ ടി.ബാലക്കുറുപ്പ്, പറമ്പത്ത് കുമാരൻ, മാണിക്കോത്ത് ബാലൻ മാസ്റ്റർ, നാരായണൻ എന്നിവരുടെ സ്മരണയിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
വടകര നഗരസഭ ചെയർപേഴ്സൺ പി. കെ. ശശി ഉദ്ഘാടനം ചെയ്യും. ‘കാർഷിക സഹായ തൊഴിൽദായക സംഘത്തിൽ നിന്നും ഹരിതാമൃതത്തിലേക്ക്’ എന്ന വിഷയത്തെ പറ്റി വടകര നഗരസഭ കോർഡിനേറ്റർ മണലിൽ മോഹനൻ പ്രഭാഷണം നടത്തും.ഫിബ്രവരി 17 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഹരിതാമൃതം പ്രസ്ഥാന ത്തിന്റെ മാർഗ്ഗദർശികളായി നാളിതുവരെ ചേർന്ന് സഞ്ചരിക്കുന്ന മുൻമന്ത്രി സി.കെ. നാണു എം.അബ്ദുള്ള വൈദ്യർ, കെ.പി. ഉണ്ണിഗോപാലൻ മാസ്റ്റർ, വി.സി.വിജയൻ മാസ്റ്റർ, കെ.പി.ചന്ദ്രശേഖരൻ എന്നിവർക്ക് ആദരവ് നൽകും.
പച്ചക്കറിതോട്ട മത്സര വിജയികൾക്കും ‘പൂക്കളും തേനീച്ചയും’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനദാനം മുനിസിപ്പൽ ഡെപ്യൂട്ടി വൈസ് ചെയർപേഴ്സൻ കെ.എം. ഷൈനി നിർവഹിക്കും.
