
യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഇരുചക്രവാഹനം കനാലിൽ എറിഞ്ഞു.
കുറ്റ്യാടി :യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ഇരുചക്രവാഹനം കനാലിൽ കൊണ്ടിട്ടതായി പരായി. നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജി ലാലിന്റെ ഇരു ചക്ര വാഹനമാണ് സാമൂഹ്യ ദ്രോഹികൾ കഴിഞ്ഞ ദിവസം രാത്രി കനാലിൽ എറിഞ്ഞത്.
ഇന്ന് രാവിലെ ഉണർന്നപ്പോൾ ബൈക്ക് കാണാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തിയപ്പോഴാണ് ബൈക്ക് കനാലിൽ കണ്ടത്. പോലീസ് വിഷയം ഗൗരവത്തോടെ കാണണമെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, നിയോജക മണ്ഡലം പ്രസിഡൻ്റ് അനസ് നങ്ങാണ്ടി , ജംഷി അടുക്കത്ത്, ഉമേഷ് കുണ്ടുത്തോട്, പി.കെ അഫ്സൽ ഫിറോസ് ചള്ളയിൽ തുടങ്ങിയവർ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
പ്രതികളെ ഉടൻ കണ്ടെത്തണമെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്ന ഉറപ്പിന്മേൽ നേതാക്കൾ പിരിഞ്ഞുപ്രതികളെ പിടിക്കാത്തവശം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
