
വടകര പാലോളിപ്പാലത്ത് വീട് കുത്തി തുറന്ന് പണം കവർന്നു,ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്
പാലോളിപ്പാലം ശ്രീ മംഗലം നിവാസ് രവീന്ദ്ര ബാബുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
മുൻ ഭാഗത്തുള്ള വാതിൽ കുത്തിപ്പൊളിച്ചാണ്അകത്തുനിന്നും അലമാരയിലുള്ള ,5000 ത്തോളം രൂപ കവർന്നത്രവീന്ദ്രനും ഭാര്യയുമാണ് ഇവിടെ താമസിച്ചു വരുന്നത്ഇവർ കഴിഞ്ഞ അഞ്ചു ദിവസത്തോളമായി മാഹിയിൽ ഉള്ള സ്വന്തം വീട്ടിലേക്ക് താമസിക്കാൻ വേണ്ടി പോയിരുന്നു.
ഇതിനിടയിലാണ് ഇന്നലെ രാത്രി കളവ് നടന്നത്അയൽവാസി രാവിലെ ലൈറ്റ് ഓഫാക്കാനായി വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ചത് ശ്രദ്ധയിൽപ്പെട്ടത് വടകര പോലീസ് സംഭവസ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു
