
രണ്ട് വട്ടം ഇന്ന് വില ഉയർന്നു, സ്വർണ വിലയിൽ റെക്കോര്‍ഡ് മുന്നേറ്റംരാവിലെ സ്വര്‍ണ വില പവന് 800 രൂപ വര്‍ധിച്ച് 1,05,320 രൂപയിലെത്തിയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം 280 രൂപ വര്‍ധിച്ച് 1,05,600 രൂപയിലെത്തി.
ഗ്രാമിന് ഉച്ചയ്ക്ക് ശേഷം 35 രൂപ വര്‍ധിച്ച് 13,200 രൂപയായി.ഇതോടെ ഒറ്റദിവസം കൊണ്ട് 1,080 രൂപയുടെ വര്‍ധനവ് വിലയിലുണ്ടായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിടുന്നത്.
ഇന്നലെ 104520 രൂപയായിരുന്നു സ്വര്‍ണ വിലഇന്ന് രാവിലെ 1,05,320 രൂപയിലെത്തി റെക്കോര്‍ഡിട്ട ശേഷമാണ് ഉച്ചയ്ക്ക് ശേഷം പുതിയ ഉയരത്തിലെത്തുന്നത്.ഇന്നത്തെ വിലയില്‍ ഒരു പവന്റെ ആഭരണം വാങ്ങാന്‍ 1,19,695 രൂപയോളം വേണം.
