
ഷഹർ ബാനുവിൻ്റെ നോവൽ ചനിയ ചോളി പ്രകാശനം ചെയ്തു.
അധ്യാപികയും സാംസ്കാരിക പ്രവർത്തകയുമായ ഷഹർ ബാനുവിൻ്റെ നോവൽ ചനിയ ചോളി മുനിസിപ്പൽ പാർക്കിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി പ്രകാശനം ചെയ്തു.
സോമൻ കടലൂർ ഏറ്റുവാങ്ങി. ആർ ബാലറാം അധ്യക്ഷം വഹിച്ച ചടങ്ങിൽ അർഷാദ് ബത്തേരി പുസ്തകപരിചയം നടത്തി. ദിനിൽ കുമാർ പി.കെ സ്വാഗതം പറഞ്ഞു.സീന കെ പി , മിത്തു തിമോത്തി , ജിതിൻ റാം, ഹമീദ് മാസ്റ്റർ കെ കെ നാരായണൻഎന്നിവർ സംസാരിച്ചു.സുനീത് ബക്കർ നന്ദി പറഞ്ഞു.
