തലശ്ശേരി: കേരളത്തിലെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഇതുവരെ പേര്
രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽപെടുന്ന തലശ്ശേരി താലൂക്കിലെ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സർട്ടിഫിക്കറ്റും സഹിതം ഒക്ടോബർ 10ന് മുമ്പ് തലശ്ശേരി എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെൻറ് ഓഫീസർ അറിയിച്ചു ഫോൺ: 0490 2327923
