
തലശ്ശേരി: ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് – എസ്.ടി.യു തലശ്ശേരി മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പാലക്കല്‍ അലവിയെയും ജനറല്‍ സെക്രട്ടറിയായി എ.പി. മുഹമ്മദ് അഫ്സലിനെയും ട്രഷററായി തസ്ലീം ചേറ്റംകുന്നിനെയും എംആര്‍എ ബാങ്ക്വറ്റ് ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. സാദിഖ് ചൊക്ലി, ബഷീര്‍ എ.പി., അമീര്‍ പി.പി., മുഹമ്മദ് ഷാജിര്‍ പി.പി., എന്നിവരെ വൈസ്പ്രസിഡന്റുമാരായും ദില്‍ഷാദ് ടി.പി., ബദറുദ്ദീന്‍ കുഞ്ഞിപ്പുരയില്‍, മജീദ് കെ.വി., സഫ്വാന് ഇ. എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മുഹമ്മദ് ഹാറൂന്‍ റഷീദ് കെ.പി., മുഹമ്മദ് അലി വി.പി., നജാഫ് സി.സി., എ. കെ. ഖാലിദ്, അഫ്സല് മട്ടാമ്പ്രം, അബൂബക്കര്‍ കെ.സി., മുഹമ്മദ് ഷൗക്കത്തലി പി.പി., നൗഫല്‍ എം., ഷംസീര്‍, ദില്‍ഷാദ് എന്‍., അഫ്സല് എ.കെ., സര്‍ഫറാസ് നവാസ്, മുഹമ്മദ് സമീര്‍ സി.സി.ഒ.പി., ടി. ലത്തീഫ് എന്നിവരെ പ്രവര്‍ത്തകസമിതി അംഗങ്ങളായും നിശ്ചയിച്ചു.

എസ്.ടി.യു. ജില്ലാ പ്രസിഡന്റ് ആലിക്കുഞ്ഞി പന്നിയൂര്‍ യോഗം ഉദ്ഘാടനം ചെ്യതു. ഷോപ്പ് തൊഴിലാളികളുടെ പൊതുവായ അവകാശങ്ങളെക്കുറിച്ച് എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി.പി. നാസറും തൊഴിലാളികള്‍ക്കുള്ള നിയമപരിരക്ഷയെക്കുറിച്ച് അഡ്വ. മഹ്റൂഫും ക്ലാസെടുത്തു.
ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കുഞ്ഞമ്മദ് സി.പി., ജനറല്‍ സെക്രട്ടറി ജാഫര്‍ കെ.പി. കരുവഞ്ചാല്‍, റഷീദ് തലായി, റഷീദ് കരിയാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റുഫൈസ് ഉബൈസ്, വി.പി. താരീഖ്, ഫൈസല്‍ കെ., ഷാനവാസ്, മുഹമ്മദ് ഷാനവാസ്, ഫര്സീന് അബ്ദുറഹീം, പൈക്കാട്ട് മഹ്മൂദ്, പി.സി. മന്‍സൂര്‍ എന്നിവരും സംബന്ധിച്ചു. സംഘടനയില്‍ ചേരാനും ക്ഷേമനിധി അംഗത്വമെടുക്കാനും താല്പര്യമുള്ളവര്ക്ക് 9846564248 എന്ന വാട്സാപ്പ് നമ്പറിലൂടെയും shopcomfed@gmail.com എന്ന ഇമെയിലൂടെയും ബന്ധപ്പെടാമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു.
