
ജപ്പാനിൽ ട്രെയിൻ തട്ടി മരണപ്പെട്ട കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനി ദേവികയുടെ സംസ്കാരം ജപ്പാനിൽ തന്നെ നടത്തും.മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ആറ് മാസം മുൻപാണ് നഴ്സിംഗ് കെയർ വിസയിൽ ദേവിക ജപ്പാനിലേക്ക് പോയത്. ഈ മാസം രണ്ടാം തീയതി ജപ്പാനിലെ ഗിഫുവിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.ട്രെയിൻ തട്ടി ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്
. ഈ ഭീകരമായ അവസ്ഥയിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തതിനാലാണ് സംസ്കാര ചടങ്ങുകൾ ജപ്പാനിൽ തന്നെ നടത്താൻ തീരുമാനിച്ചത്.
