
ഡിവൈഎഫ്ഐ ‘യങ്ങ് ഇന്ത്യ’-ആസാദി കോർണറുകൾ സംഘടിപ്പിച്ചുതലശേരിസ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘യങ്ങ് ഇന്ത്യ’ പരിപാടിയുടെ പ്രചാരണാർത്ഥം തലശേരി ബ്ലോക്കിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ ആസാദി കോർണറുകൾ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ഓഗസ്റ്റ് 15-ന് വൈകുന്നേരം 4:30-ന് തലശേരി പഴയ ബസ് സ്റ്റാൻഡിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞ എടുത്തും, പന്തം കൊളുത്തിയും, മനുഷ്യച്ചങ്ങല തീർത്തുമാണ് ആസാദി കോർണറുകൾ നടത്തിയത്. നിരവധിയാളുകൾ വിവിധ കേന്ദ്രങ്ങളിൽ അണിനിരന്നു.വടക്കുമ്പാട് മേഖലതല ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ അനുശ്രീ നിർവഹിച്ചു.
പൊന്ന്യം ജില്ലാ കമ്മിറ്റി അംഗം ആരതി,,പള്ളൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി സനീഷ്, എരഞ്ഞോളിയിൽ ബ്ലോക്ക് സെക്രട്ടറി പി വി സച്ചിൻ, കതിരൂരിൽ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ, മാഹിയിൽ ജില്ലാ കമ്മിറ്റി അംഗം ഫിദ പ്രദീപ് , തിരുവങ്ങാട് ഈസ്റ്റിൽ ജില്ലാ കമ്മിറ്റി അംഗം ശരത് രവീന്ദ്രൻ, സെൻട്രൽ കോടിയേരിയിൽ ബ്ലോക്ക് ട്രഷറർ കെ മർഫാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
