
ഒഞ്ചിയത്തും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻ നായയുടെകടിയേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശവാസികളായ അഞ്ചിലധികം പേർക്കാണ് കടിയേറ്റത്.
ബാലൻ കുന്നോത്ത്, സുജ കുന്നോത്ത്, ലക്ഷ്മി പുതുശേരി താഴക്കുനി, ശശി കുന്നിനാംപുറത്ത്, അശ്വിൻ കുന്നിനാംപുറത്ത് എന്നിവരുൾപ്പെടെ നിരവധിയാളുകൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇന്ന് രാത്രി ഏയര മണിയോട് കൂടിയാണ് നായയുടെ ആക്രമണം നടന്നത് ,
കടിയേറ്റവരെ വടകര താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്.പ്രദേശത്ത് നായയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് നാട്ടുകാർ. വഴിയാത്രക്കാരും പ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
