
ന്യൂ മൂവി തിയേറ്റർ ഗ്രൂപ്പ് കുറുന്തോടി സംഘടിപ്പിച്ച കെ.ജി.ജോർജ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് വി.ആർ സുധീഷ് പറഞ്ഞു.1982 ൽ കെ.ജി.ജോർജ് . സംവിധാനം നിർവഹിച്ച സിനിമയാണ് യവനിക .നാലു ദശാബ്ദങ്ങൾക്കിപ്പുറവും അതിന്റെ പ്രസക്തി ഇന്നുംനിലനില്ക്കുന്നു.ഓരോ തവണ കാണുമ്പൊഴുംപുതിയ പുതിയ ഡയമെൻഷ്യൻ യവനികഎന്ന ചലച്ചിത്രം നൽകുന്നു. സത്യജിത് റേ പഥേർപഞ്ചാലി സംവിധാനം ചെയ്ത കാലത്തൊന്നുംഅതുപോലൊരു സിനിമ മലയാളംസ്വപ്നം കണ്ടിരുന്നില്ല.പി.എൻ . മേനോനുംരാമു കാര്യാട്ടുംകൊണ്ടുവന്ന സിനിമകൾ മലയാള സിനിമക്ക് പുതിയ ചൈതന്യം നൽകി.ചടങ്ങിൽപ്രമോദ് കുറ്റിയിൽ അധ്യക്ഷതവഹിച്ചു.
മുഖ്യാതിഥിയായ സിനിമാ സംവിധായകൻ.പ്രവീൺ ചന്ദ്രൻ മൂടാടിമലയാളസിനിമയിൽ കെ.ജി.ജോർജിന്റെപ്രസക്തിയെക്കുറിച്ച് സംസാരിച്ചു.കെ.ജി.ജോർജിന്റെ സിനിമാ ലോകംഎന്ന വിഷയത്തെ അധികരിച്ച് മാധ്യമപ്രവർത്തകനായ അനൂപ് അനന്തൻ .സംസാരിച്ചു.കൊളായിരാമ ചന്ദ്രൻ മാസ്റ്റർ, ഹാഷിം എൻ.കെ., ഇസ്മയിൽ മാസ്റ്റർ ചില്ല., കണാരൻ മാസ്റ്റർ/ബിജിത്ത് ലാൽ തെക്കേടത്ത്,സുരേഷ് കുറ്റിലാട്ട്.അസീസ് കു നിയിൽ കെ.എം.രാജൻ, അരുൺ വിജയ് എന്നിവർ പ്രസംഗിച്ചു.
