
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻചാണ്ടി ഹോപ്പ് ആൻഡ് കെയർ ഫൗണ്ടേഷനും വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 2026 ജൂലൈ പന്ത്രണ്ടാം തീയതി ഞായറാഴ്ച വടകര എം യു എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് രോഗികൾക്ക് പരിശോധന ഉണ്ടാവുക.കാർഡിയോളജി, ഗൈനക്കോളജി,ജനറൽ മെഡിസിൻ,പീഡിയാട്രിക്കൽ,നെഫ്രോളജി,യൂറോളജി,ഓർത്തോ എന്നീ വിഭാഗങ്ങളിൽ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
മെഡിക്കൽ ക്യാമ്പ് കെ.പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.മുൻകൂട്ടിയുള്ള രജിസ്ട്രേഷന് ചുവടെകൊടുത്ത നമ്പറുകളിൽ ബന്ധപ്പെടുക98466 76456,94466 72983,98466 23492, 95442 72320
