
ചോമ്പാല: അഴിയൂർ ചുങ്കത്ത് പാർക്ക് ചെയ്ത സ്കൂട്ടർ കളവ് ചെയ്തു കടത്തികൊണ്ടു പോയ മോഷ്ടാവ് ചോമ്പാല പോലീസിൻ്റെ പിടിയിൽ.
എലത്തൂർ സ്വദേശി തൈവളപ്പിൽ സുഹൈൽ ടി.വി (‘ ഇപ്പോൾ താമസം സ്രാമ്പിക്കൽ, കോടിക്കൽ ബീച്ച്, തിക്കോടി) യാണ് ചോമ്പാല പോലീസ് പിടിയിലായത്. ജൂൺ 26 ന് രാവിലെ 11.30 മണിയോടെ അഴിയൂർ ചുങ്കത്ത് അഴിയൂർ സ്വദേശിയായ യുവാവ് ആക്ടീവ സ്കൂട്ടർ പാർക്ക് ചെയ്ത് 12 മണിയോടെ തിരിച്ചെടുക്കാൻ നോക്കിയതിൽ സ്കൂട്ടർ കാണാതാവുകയും
ജൂലൈ ഒന്നാം തിയ്യതി യുവാവ് ചോമ്പാല പോലീസിൽ പരാതി നൽകുകയും അഴിയൂർ മുതൽ വടകര വരെ നിരവധിയായ CCTV ക്യാമറകൾ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രീയമായ കുറ്റമറ്റ അന്വേഷണത്തിലൂടെ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും തിക്കോടിയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വടകര DySP സനിൽ കുമാർ ൻ്റെ നിർദ്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ ചോമ്പാല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ ഷമീൽ പി.പി യുടെ നേതൃത്വത്തിൽ SI മാരായ അവിനാഷ് കുമാർ പി.വി, മനോജൻ കെ.എം, ASI പ്രവീൺ കുമാർ സി, SCPO പ്രീതം ലാൽ പി.സി, CPO പ്രണവ് പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടുകയും മേഷണം പോയ സ്കൂട്ടറും കണ്ടെത്തിയത്.
