
അമൃത് ഭാരത് എക്സ്പ്രസിന് വടകരയിൽ സ്റ്റോപ്പ് അനുവദിച്ചു.
വടകര: നാഗർകോവിൽ – മംഗലുരു അമൃത് ഭാരത് എക്സ്പ്രസിന് വടകരയിൽ സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ റെയിൽവെ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വടകരക്കൊപ്പം ശാസ്താംകോട്ട സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം -മംഗുലുരു അന്ത്യോദയ എക്സ്പ്രസിന് തലശേരിയിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
