
വൈക്കിലശ്ശേരി : കരൾ രോഗ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സ തേടുന്ന വൈക്കിലശ്ശേരിയിലെ പൂവത്താം കണ്ടി നിഷാദിൻ്റെ ചികിത്സക്കായി നാടൊന്നിക്കുന്നു.
നാട്ടിൽ നടക്കുന്ന എല്ലാ തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനത്തിനും മറ്റ് സാമൂഹ്യ സേവന പ്രവർത്തനത്തിലും മുൻപന്തിയിൽ ഇറങ്ങി പ്രവർത്തിച്ചിരുന്ന നിഷാദിന് പെട്ടെന്ന് ഈ ഒരു അസുഖം ബാധിച്ചപ്പോൾ നിഷാദിനെ സഹായിക്കാനായി നാട്ടിലെ എല്ലാ ആളുകളും ഒരുമിച്ച് രംഗത്തിറങ്ങുകയാണ്.
അറുപത് ലക്ഷത്തോളം രൂപ ചിലവുവരുന്ന ചികിത്സ നടത്താനായി കോട്ടയിൽ രാധാകൃഷ്ണൻ ചെയർമാനായും കെ. കെ. സദാശിവൻ കൺവീനറായും കെ. ഇ .ഇസ്മയിൽ ഖജാൻജിയായും 251 അംഗ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്ഷാഫി പറമ്പിൽ എം.പി., കെ.കെ. രമ എം.എൽ എ , മുൻ എം.എൽഎ പാറക്കൽ അബദുള്ള ,പഞ്ചായത്ത് പ്രസിഡണ്ട്മാരായ ഷൈജി പ്രമോദ്, ഒ.കെ.കുഞ്ഞബ്ദുള്ള, ഷജിന കൊടക്കാട്ട് എന്നിവർ രക്ഷാധികാരികളാണ്.
ഏറാമല ഒഞ്ചിയം ചോറോട് എന്നീ പഞ്ചായത്തുകളിൽ വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ ഓർക്കാട്ടേരി ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
A/C. number 44945698184IFSC code SBIN0070799SBI Orkkatteri POOVATHAMKANDI NISHAD CHIKILSA SAHAYA COMMITTEE.
