
ശ്രീധരൻ പൊൻമേരിയുടെ ദേഹവിയോഗത്തിൽ സൗഹൃദ കൂട്ടായ്മ കല്ലേരിയിൽ അനുശോചനം സംഘടിപ്പിച്ചു.
പ്രമുഖ നാടക പ്രവർത്തകനായ ശ്രീധരൻ പൊൻമേരിയുടെ ദേഹവിയോഗത്തിൽ സുഹൃത്തുക്കൾ ചേർന്നവർ കല്ലേരിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ചെറുപ്പകാലം മുതൽ അമേച്ചർ നാടകരംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത ശ്രീധരന്റെ നാടക ജീവിതത്തെ പലരും അനുശോധന യോഗത്തിൽ അനുസ്മരിച്ചു.
പ്രമുഖ ചരിത്രകാരനായ പി .ഹരീന്ദ്രനാഥ് , സിനിമ സംവിധായകനായ പപ്പൻ നരിപ്പറ്റ, സിനിമ പ്രവർത്തകനായ സുഗുണേഷ് കുറ്റിയിൽ, ശ്രീധരന്റെ സുഹൃത്തുക്കളായ കാരാരി രാമകൃഷ്ണൻ മാസ്റ്റർ, ടി.പി ദാമോദരൻ, എൻ. കെ ഗോവിന്ദൻ മാസ്റ്റർ, ചാലക്കുമ്മൽ ഗോപാലൻ, ആയാടത്തിൽ രവീന്ദ്രൻ, അനിൽ ആയഞ്ചേരി, പൊയിൽ കുഞ്ഞമ്മദ് മാസ്റ്റർ, വി .വി. പ്രകാശ് , വി .ടി ബാലൻ, പ്രമോദ് പൊന്മേരി തുടങ്ങിയവർ സംസാരിച്ചു.
പ്രേമാനന്ദൻ കുനിങ്ങാട് അനുശോചന സന്ദേശം വായിച്ചു. ടി .സുരേഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ അനീഷ് .മൊട്ടമ്മൽ സ്വാഗതവും ഇ ടി കെ ബാബു നന്ദിയും പറഞ്ഞു.
