
വടകര:സഹകരണ സംഘങ്ങളിലെ ഓഡിറ്റ് ഫീസ് , ആർബിട്രേഷൻ ഫീസ് ഉൾപ്പെടെ എല്ലാ ചാർജുകളും കുത്തനെ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് വടകരയിൽ നടന്ന കേരള കോ . ഓപ്പറേറ്റിവ് എംപ്ലോയിസ് സെന്റർ{KCEC) കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഡിറ്റ് ഫീസ് വർദ്ധനവ് ചെറിയ സംഘങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മലയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് സി. സുജിത് , ഒ.മഹേഷ് കുമാർ , റിബ കൃഷ്ണകുമാർ ,പ്രസീത് കുമാർ , സുനീഷ് പി.വി , സി.വി. സുരേഷ്, രാജേന്ദ്ര ബാബു ഏ.പി,വി.സി. ജിഷ, ശിവകുമാർ .കെ, സുനിൽ എം , എൻ.കെ അജിത് കുമാർ, കാഞ്ചി ത്ത്. പി.പി, ഗിരിശൻ ഏ.കെ എന്നിവർ സംസാരിച്ചു. എം.പി. ജയദേവൻ സ്വാഗതവും നിജേഷ് ഡി നന്ദിയും പറഞ്ഞു.
