
വടകരയിൽ രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്തിനെയാണ് വടകര പോലീസ് ബാംഗ്ലൂരിൽ വെച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് മൃഗീയമായ പീഡനത്തിന് ഇരയായത്.12 വയസ്സും ആറ് വയസ്സും പ്രായമുള്ള രണ്ട് കുട്ടികളെ പ്രതി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.അയൺ ബോക്സ് കൊണ്ടുംപൊള്ളിക്കുകയും മൊട്ടുസൂചി കൊണ്ട് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതി വടകരയിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിയായി ജോലി ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു.ജനുവരി 16നാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കേസെടുത്ത പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളൂരുവിൽ വെച്ച് പിടികൂടുകയായിരുന്നു. പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
